ഏറ്റുമാനൂർ ഉത്സവം – ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു

ഏറ്റുമാനൂർ ഉത്സവത്തോട് അനുബന്ധിച്ച് വഞ്ചിനാട്, എക്സ്പ്രസ്സ് മെമു ട്രെയിനുകൾക്ക് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവായി. ശനിയാഴ്ച രാവിലെ 08.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 16309 എറണാകുളം – കായംകുളം എക്സ്പ്രസ്സ്‌ മെമു, കായംകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 03.20 ന് പുറപ്പെടുന്ന 16310 കായംകുളം-എറണാകുളം എക്സ്പ്രസ്സ്‌ മെമു, തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 05.45 ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് 08/03/2025 ശനിയാഴ്ച സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

സ്റ്റോപ്പ്‌ അനുവദിച്ച ട്രെയിനുകളും ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും

  • 16309 കായംകുളം എക്സ്പ്രസ്സ്‌ മെമു – ഏറ്റുമാനൂർ രാവിലെ 09:42/09:43
  • 16310 എറണാകുളം എക്സ്പ്രസ്സ്‌ മെമു വൈകുന്നേരം 04:34/04:35
  • 16304 വഞ്ചിനാട് എക്സ്പ്രസ്സ്‌ രാത്രി 09:18/09:19

അവസാന നിമിഷമാണ് ഇക്കുറിയും റെയിൽവേ സ്റ്റോപ്പ്‌ പ്രഖ്യാപിച്ചത്. തെക്കൻ ജില്ലകളിൽ നിന്ന് ഏറ്റുമാനൂർ ആറാട്ടിന് ആയിരക്കണക്കിന് ആളുകൾ ക്ഷേത്ര സന്ദർശനം നടത്തുന്നത് പതിവാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...