രാത്രി ഒന്‍പതുമണി കഴിഞ്ഞാലും മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

Leave a Reply

spot_img

Related articles

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ...

ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെ; എ കെ ശശീന്ദ്രൻ

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ...

വനിതാ ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് കേരളം; ഒരു മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ്

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേർ കാൻസർ...

വഴിയില്‍ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

വഴിയില്‍ വീണു കിടന്ന യുവാവിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം.വടക്കൻ പറവൂർ സ്വദേശി മാറാത്തിപറമ്ബില്‍ പ്രേംകുമാർ(40) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെ വടക്കൻ...