ദൈവത്താൻ കുന്ന് – സിനിമയുടെ ചിത്രീകരണം പൂർത്തിയായി

ദേശീയ അവാർഡ് നേടിയ ബ്ലാക്ക് ഫോറസ്റ്റ്, അങ്ങ് ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം ബേബി മാത്യു സോമതീരവും ജോഷി മാത്യു വും ഒരുമിക്കുന്ന ദൈവത്താൻ കുന്ന് എന്ന സിനിമ യുടെ ചിത്രീകരണം കോട്ടയം, ഈരാറ്റുപേട്ട, വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി.

ദിനേശ് പ്രഭാകർ, സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സതീഷ് തുരുത്തി, സഞ്ജു ജോഷി, പ്രവീൺ, കണ്ണൻ സാഗർ,സിംഗിൾ തന്മയ, ജോസ് പള്ളം, സന്തോഷ്‌ കവിയൂർ, ജിൻസി ചിന്നപ്പൻ, അമ്പിളി ഈരാറ്റുപേട്ട, സൗമ്യ, ആശ, ഗോപിക, വിനീത് ദീപു കലവൂർ പ്രസന്നൻ, കരുനാഗപ്പള്ളി. തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായ മുന്ന സ്തുതി,അർണ്ണവ്,ദേവിക, ലിബിക തുടങ്ങിയവരും അഭിനയിക്കുന്നു.

കാലാ കാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ പറയുന്നത്.പൈതൃക മായ സ്വത്തുക്കളും നാട്ടറിവുകളും സം രക്ഷിക്കപ്പെടേണ്ടത് എങ്ങിനെയെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന സിനിമ.

രചന ശ്രീ പാർവതി, ക്യാമറ രാജേഷ് പീറ്റർ, സംഗീതം മോഹൻ സിതാര, ജയ്.കലാ സംവിധാനം ജി. ലക്ഷ്മൺ. മാലം, ഗാനങ്ങൾ അൻവർ അലി,സ്മിത പിഷാരടി,എഡിറ്റിംഗ് വി. സാജൻ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, കോസ്ടുംസ് ഇന്ദ്രൻസ് ജയൻ, ഫൈറ്റ് അഷ്‌റഫ്‌ ഗുരുക്കൾ,ചീഫ് അസോസിയേറ്റ് ഡയറക്ടർ അനുപ്. പോസ്റ്റർ ഡിസൈൻ ബോസ് മാലം കോറിയൊഗ്രാഫി.മനോജ്‌ ഫിഡക്, സ്റ്റിൽസ് ഹാരിസ് കാസിം,ബാനർ. സോമ ക്രീയേഷൻസ്

Leave a Reply

spot_img

Related articles

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി.

ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്.മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ...

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു.

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു.നവാഗതനായ...

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ...

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി സി 61 വിക്ഷേപണം ഇന്ന്

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. പിഎസ്എൽവിയടെ 63-ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ...