ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും

മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്‍റെ ശതാബ്ദി ആഘോഷത്തിലാണ് ജി.സുധാകരൻ പങ്കെടുക്കുക. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച്‌ നടക്കുന്ന ചടങ്ങില്‍ സുധാകരനെ കൂടാതെ മുൻമന്ത്രിയും സിപിഎം നേതാവുമായ സി. ദിവാകരനും പങ്കെടുക്കും. തിരുവനന്തപുരത്തെ മ‍്യൂസിയം ജംഗ്ഷന് സമീപം സത‍്യൻ സ്മാരക ഹാളില്‍ വൈകിട്ട് 4:30ക്ക് നടക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. സിപിഎം നടപടികളിലെ അതൃപ്തിക്കിടെയാണ് കെപിസിസിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ജി. സുധാകരൻ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. മുൻപ് ആലപ്പുഴയില്‍ വച്ച്‌ നടന്ന ലീഗിന്‍റെ പരിപാടിയിലും സുധാകരൻ പങ്കെടുത്തിരുന്നു.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ ന​ഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്....

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍...

ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്...

ഏഴ് വയസ്സുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസിൽ മുഹമ്മദ് ഹാജിഷ് -...