കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. നീരാവില്‍ സ്വദേശികളായ ശബരിനാഥ് (21), ആരോമല്‍ (21), പെരുമണ്‍ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികള്‍. 48 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളില്‍ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.