എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജി എം സി ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന റൗണ്ട് മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ടീം സമനില (1-1) വഴങ്ങിയത്.ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ കണ്ണൂര്‍ സ്വദേശി സൗരവ് നേടിയ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഹൈദരാബാദ് എഫ്‌ സി ഒപ്പം പിടിക്കുകയായിരുന്നു. 24 മത്സരങ്ങളില്‍ 8 ജയവും 4 സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 11 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. സീസണില്‍ 33 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ച ടീം 37 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. 24 മത്സരങ്ങളില്‍ ഹൈദരാബാദ് 18 പോയിന്റ് നേടി 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.പ്ലേഓഫിലേക്കുള്ള വഴിയില്‍ നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി അടുത്ത മാസം നടക്കുന്ന സൂപ്പര്‍കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.

Leave a Reply

spot_img

Related articles

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി...

രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ...

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്

ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ - ന്യൂസിലൻഡ് 251/9(50)...

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ഫൈനലിൽ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ...