ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം.

മകനെ കാണാതിരുന്ന മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്. അപ്പാർട്ട്മെന്‍റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.

Leave a Reply

spot_img

Related articles

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു.പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്.ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ...

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി യോഗം ഇന്ന്

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ,...

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...