ഭൂമി ഏറ്റെടുക്കല്‍: സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ പാനലിലേക്ക് അപേക്ഷിക്കാം

ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാന, ജില്ലാതല സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നു. അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ഏജന്‍സികളുടെ പാനല്‍ രണ്ടു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ രേഖകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ച്ച് 17 നകം ഡെപ്യൂട്ടി കളക്ടര്‍ (സ്ഥലമെടുപ്പ്), കളക്‌ട്രേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന, ജില്ലാതല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോൺ: 0477 2251676,2252580.

Leave a Reply

spot_img

Related articles

ന്യൂനമർദ്ദo; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ...

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം.ഡിഎഫ്ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍...

ജി സുധാകരനെതിരെ വിമർശനവുമായി എച്ച് സലാം എം എൽ എ

അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം എം എൽ എ. ഫേസ് ബുക്ക്...

എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.കെ കെ രാഗേഷ് കണ്ണൂർ ജില്ലാ...