ശബരിമലയില്‍ നാളെ മുതല്‍ പുതിയ ദര്‍ശന രീതി ; ഇരുമുടിക്കെട്ടുമായി വരുന്ന തീര്‍ഥാടകര്‍ക്ക് മുൻഗണന

സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതല്‍ നടപ്പാക്കും. പുതിയ ദർശന രീതിയില്‍ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതല്‍ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നില്‍ക്കുന്നതിന് സമീപത്തു കൂടി മേല്‍പാലം കയറി പഴയ രീതിയില്‍ സോപാനത്ത് എത്തി ദർശനം നടത്തണം.

ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയില്‍ വഴിപാടുകാർക്കാണ് സ്ഥാനം. പതിനെട്ടാം പടി കയറി വരുന്നവരെ മാത്രം ബലിക്കല്‍പുര വഴി കടത്തി വിടാനാണ് തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതല്‍‌ 25 സെക്കന്റ്’ ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവില്‍ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികള്‍ പൂർത്തിയാകുന്നു. 15 മുതല്‍ 19 വരെയാണ് മീന മാസ പൂജ. ദിവസവും ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19ന് രാത്രി 10ന് നട അടയ്ക്കും.

Leave a Reply

spot_img

Related articles

ന്യൂനമർദ്ദo; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ...

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം.ഡിഎഫ്ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍...

ജി സുധാകരനെതിരെ വിമർശനവുമായി എച്ച് സലാം എം എൽ എ

അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം എം എൽ എ. ഫേസ് ബുക്ക്...

എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.കെ കെ രാഗേഷ് കണ്ണൂർ ജില്ലാ...