കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ കൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടയായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പരുക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Leave a Reply

spot_img

Related articles

സാഹസം പായ്ക്കപ്പ് ആയി

ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ....

യുണൈറ്റ് കിംഗ്ഡം ഓഫ് കേരള (U.K Ok) സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok)എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുഅരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ...

ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ്വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു.എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം...

അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി അഭിലാഷം ട്രയിലർ എത്തിl

അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്.മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും...