സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രണ്ടാഴ്ചയായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിച്ചുതുടങ്ങിയിരുന്നു.ഇത് കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ നിഗമനം.പകല്‍ച്ചൂട് കനത്തതോടെ കേരളം ചുട്ടുപൊള്ളുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്യമായി മഴ പെയ്യാത്തതിനാല്‍ വരള്‍ച്ചാഭീഷണിയിലാണ് സംസ്ഥാനത്തിന്‍റെ പല മേഖലകളും.

വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ളദൗര്‍ലഭ്യവും രൂക്ഷമായേക്കും. മാര്‍ച്ച്‌ ആദ്യത്തോടെതന്നെ വേനല്‍മഴയെത്തിയത് ആശ്വാസമായിരുന്നു. മിക്ക ജില്ലകളിലും ഇതിനോടകം കാര്യമായ അളവില്‍ വേനല്‍മഴ ലഭിച്ചു. ഇന്നലെ വരെ സംസ്ഥാനത്ത് അഞ്ച് ശതമാനം അധികമഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഇതുവരെ കാര്യമായ മഴ ലഭിക്കാത്തത്. അതേസമയം കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, വയനാട് ജില്ലകളില്‍ ഇന്നലെവരെയുള്ള ശരാശരിക്കും മുകളില്‍ മഴ പെയ്തു.
കോഴിക്കോട് 156 ശതമാനം അധിക മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്ത് 138 ശതമാനവും കണ്ണൂരില്‍ 115 ശതമാനവും വയനാട്ടില്‍ 80 ശതമാനവും മലപ്പുറത്ത് 60 ശതമാനവും കൊല്ലത്ത് 37 ശതമാനം അധികമഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...