വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർ ഓറിയ്‌ക്കെതിരെ കേസ്

കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിൽ മദ്യപിച്ചെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർ ഒർഹാൻ അവത്രമണി എന്ന ‘ഓറി’യ്‌ക്കെതിരെ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ഓറിയ്‌ക്കൊപ്പം മദ്യപിച്ച ഏഴ് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രതികളിൽ ഒരാൾ റഷ്യൻ പൗരനാണ്. ദർശൻ സിംഗ്, പാർത്ഥ് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗൽ, ഷാഗുൺ കോഹ്‌ലി, അർസമാസ്കിന എന്നിവരെയും പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.മതവികാരം വ്രണപ്പെടുത്തിയതിനും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സുഹാന ഖാന്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറ അലി ഖാന്‍, നൈസ ദേവ്ഗണ്‍, അനന്യ പാണ്ഡെ തുടങ്ങി നിരവധി താരപുത്രിമാരുടെ അടുത്ത സുഹൃത്താണ് ഒറി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം കൂടിയായ ഒറിക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...