ഫെബിൻ്റെ കൊലപാതകം; പകയുടെ കാരണം പുറത്ത്

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ് കാരണം. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്ബ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും ചേര്‍ന്ന് തീരുമാനവും എടുത്തു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ തേജസ് പ്രതികാരത്തിലായി.

ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കി. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തി തീര്‍ക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റ് ചികിത്സയില്‍ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയമുണ്ട്. കോഴിക്കോട് ഫെഡറല്‍ ബാങ്കിലെ ജീവനക്കാരിയാണ് ഫെബിന്റെ സഹോദരി.

കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ധ്യയ്ക്ക് 6.38 ഓടെ തേജസ് രാജു ആദ്യം ഫെബിന്‍ ഗോമിന്റെ വീടിന് മുന്നില്‍ കാറിലെത്തി. റോഡില്‍ ആളുണ്ടായിരുന്നതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി. 6.45- കാര്‍ വീണ്ടും ഫെബിന്‍ ഗോമസിന്റെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അപ്പുറമെത്തി. കാറില്‍ നിന്ന് വീട്ടിലേക്ക് തേജസ് രാജു നടന്നു. 7.05 – കുത്തേറ്റ ഫെബിന്‍ തോമസ് വീട്ടിന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടുപിന്നാലെ തേജസ് രാജു ഓടിയെത്തി കാറില്‍ കയറി. അമിതവേഗത്തില്‍ മുന്നോട്ട് എടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചു.വീണ്ടും പിന്നോട്ടെടുത്ത് കടപ്പാക്കട ഭാഗത്തേക്ക് സഞ്ചരിച്ചു. 7.15 – ചെമ്മാംമുക്ക് ആര്‍.ഒ.ബിക്ക് താഴെ കാറിലെത്തി. 7.30 – ട്രാക്കിന് സമീപം കാത്തുനിന്ന തേജസ് രാജു ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി.

Leave a Reply

spot_img

Related articles

നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ...

പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി.അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ...

മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച...

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...