സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി തളളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. എന്നാല്‍, കൊലപാതകമാണെന്നതിന് ഒരു സൂചനയും ലഭിച്ചില്ല. പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടിലും കൊലപാതകമാണെന്നതിന് സാധൂകരണമില്ല.അതിനാല്‍ തന്നെ ഇനിയുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ വിപുലമായ അന്വേഷണം നടന്നിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....