അക്ഷയ സംരംഭകരാകാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.പൊതുവിഭാഗം 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗം 20, പട്ടികവര്‍ഗ വിഭാഗം 3 ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകം. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വനിതകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/ വാടകമുറി സൗകര്യമുള്ളവര്‍ക്ക് വെയ്‌റ്റേജ് ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.750 രൂപ അപേക്ഷാ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ മുഖേന അപേക്ഷിക്കണം.അവസാനതീയതി 2026 മാര്‍ച്ച് 19.വിവരങ്ങള്‍ https://akshaya.kerala.gov.in/ ല്‍ ലഭിക്കും. സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളായ 0471-2560311, 312, വാട്‌സാപ്പ് നമ്പര്‍ 9400923669/ lbscentre@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍: 0481- 2574477

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....