കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട

രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്. ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിനുള്ളിൽ നിന്നും രണ്ടു കിലോ കഞ്ചാവും കണ്ടെടുത്തു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...