മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപി ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടില്‍ ലഭിച്ച പരാതിയിന്‍മേലാണ് നടപടി. സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം.ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാ കൗണ്‍സിലിലും ഈ പരാതി ചര്‍ച്ച ചെയ്തു. കൗണ്‍സിലില്‍ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.