ജെ പി നഡ്ഡയെ കാണാൻ അനുമതി ലഭിച്ചില്ല; നിവേദനം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി. ആശാ വർക്കേഴ്സിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അപ്പോയിൻമെന്റിന് കത്ത് നൽകിയിരുന്നു. ജെ പി നഡ്ഡക്ക് ഇന്ന് തിരക്ക് ആയതു കൊണ്ടാകാം അനുമതി ലഭിക്കാതിരുന്നത്. അനുമതി ലഭിക്കുമെങ്കിൽ ഇനി ഒരു ദിവസം വന്ന് അദേഹത്തെ കാണുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമരം നടത്തുന്ന ആശാവർക്കേഴ്സുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്. ആശാ കേന്ദ്ര സ്കീം ആണ്, മാർഗ്ഗരേഖയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രിയെ അറിയിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരില്‍ പതമഴ; ദൃശ്യങ്ങള്‍ പുറത്ത്; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു....

ഔദ്യാഗിക വസതിയില്‍ നിന്നും അനധികൃത പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ആഭ്യന്തര അന്വേഷണം

ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സുപ്രിം കോടതി...

പോക്സോ കേസിൽ 9 വർഷം കഠിനതടവും 75,000 രൂപ പിഴയും

പതിനഞ്ചുകാരിയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ബൈക്കിൽ കയറ്റിക്കൊണ്ടുപോയി നഗ്നഫോട്ടോകൾ മെബൈൽ ഫോൺ വഴി അയച്ച് വാങ്ങിയശേഷം ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത...

മൂന്നുവയസ്സുകാരന്റെ മരണം; സിയാലിനെ സംരക്ഷിച്ച് പൊലീസ്, കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നുവയസ്സുകാരന്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) സംരക്ഷിച്ച് പൊലീസ്. കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി...