ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് 30 ന് സ്വീകരണം

യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി അഭിഷിക്തനായി കേരളത്തിൽ തിരിച്ചെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിനു 30 നു ഉച്ചയ്ക്കു 12.30 നു കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകും.ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്നു സ്വീകരിക്കും.

വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ എത്തുന്ന ശ്രേഷ്ഠ ബാവാ, മാർ അത്തനേഷ്യസ് കത്തീഡ്രലിൽ മുൻഗാമി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ പ്രാർത്ഥന നടത്തും. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയേൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽഖുറി, മലങ്കരയിലെ മെത്രാപ്പൊലീ ത്തമാർ എന്നിവരുടെ കാർമികത്വ ത്തിൽ സ്‌ഥാനാരോഹണ ശുശ്രൂഷ നടക്കും. വൈകിട്ടു 4.30 നു നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും.കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ സാമുദായിക നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നു ഡോ. കുര്യാക്കോസ് മാർ തെയോഫിലോ സ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് എന്നിവർ അറിയിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...