നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് ഹർജിയിൽ കക്ഷി ചേർന്നു.പൊലീസ് റിപ്പോർട്ട് കിട്ടിയതിനുശേഷം കോടതി ഹർജി പരിഗണിക്കും.മുൻപ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി ലൂക്കോസ് നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നോബി സെഷൻസ് കോടതിയെ സമീപിച്ചത്.പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്.

Leave a Reply

spot_img

Related articles

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു

പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്ബിളി ഭവനില്‍ സജീവ് - അമ്ബിളി ദമ്ബതികളുടെ മകൻ സിദ്ധാർഥ് ആണ്...

ആശാ സമരത്തിനെതിരേ എം.വി.ഗോവിന്ദന്‍

ആശാസമരത്തിനെതിരേ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്...

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്ത മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ...

വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ

വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ. കടുത്തുരുത്തി മാന്നാർ സ്വദേശി പൂമംഗലം വീട്ടിൽ ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. കടുത്തുരുത്തി ബാങ്കിൽ നിന്നും ശാന്തമ്മയും മകനും...