ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിസംബോധന ചെയ്യും.ഫെബ്രുവരി 14ന് ശ്വാസതടസ്സം മൂലം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്.ആഞ്ചലസ് പ്രാർത്ഥനകള്‍ക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ നിന്ന് മാർപാപ്പ വിശ്വാസികളെ കാണാനും അനുഗ്രഹം നല്‍കാനും തയ്യാറെടുക്കുകയാണെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്