നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട്‌ ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചു. നോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയില്‍ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയില്‍ നോബി നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.

Leave a Reply

spot_img

Related articles

കേരള വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ (45,600-95,600) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന...

വാറണ്ട് കേസില്‍ റിമാൻഡ് ചെയ്ത മകനെ കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു

വാറണ്ട് കേസില്‍ കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍...

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ചികിത്സയ്ക്കിടെ മരിച്ചു

കോഴിക്കോട് ബന്ധുവീട്ടില്‍ വച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ...