അനിതകുമാരിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൈത്താങ്ങ്

തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശ വർക്കേഴ്സ് അംഗം അനിത കുമാരിയുടെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ അനിതാകുമാരിയുടെ വീടിൻ്റെ കടം വീട്ടുവാനുള്ള ബാങ്കിൽ അടച്ചു. ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും. അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.

കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ വായ്പയാണ് സഭ അടച്ചു തീർത്തത്.സഭയുടെ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം.ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടച്ചതിന്‍റെ രേഖ കൈമാറി.തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.

Leave a Reply

spot_img

Related articles

കേരള വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ (45,600-95,600) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന...

വാറണ്ട് കേസില്‍ റിമാൻഡ് ചെയ്ത മകനെ കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു

വാറണ്ട് കേസില്‍ കോടതി റിമാൻഡ് ചെയ്ത മകനെ പോലീസ് സ്‌റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍...

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ചികിത്സയ്ക്കിടെ മരിച്ചു

കോഴിക്കോട് ബന്ധുവീട്ടില്‍ വച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ...