ഒഇസി പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: ഒഇസി വിഭാഗങ്ങളിലിടെ വിദ്യാർഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒഇസി, ഒബിസി (എച്ച്), എസ്‌ഇബിസി വിഭാഗങ്ങളുടെ 2021–-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുക പുർണമായും വിതരണം ചെയ്യുന്നതിന്‌ ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ്‌ ഈ ആവശ്യത്തിനായി അനുവദിച്ചത്‌. ബജറ്റ്‌ വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപകൂടി അധികധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർത്ഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക്‌ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്‌.

Leave a Reply

spot_img

Related articles

പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി

അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത്...

കെ എം മാണി സ്മൃതിസംഗമം സമുചിതമാക്കാൻ കേരളാ കോൺഗ്രസ്സ് (എം)

കോട്ടയം: കെ എം മാണിയുടെ ആറാം ചരമവാർഷിക ദിനമായ ഏപ്രിൽ ഒൻപത് സമുചിതമായി ആചരിക്കുവാൻ കേരളാ കോൺസ്സ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.എല്ലാ...

തിരുവുത്സവം – മേട വിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ...

മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ : മുഖ്യമന്ത്രി

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ.വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ...