എറണാകുളം വൈപ്പിൻ ഗോശ്രീ ജംഗ്ഷനില്‍ മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. വിൽപ്പന സ്റ്റാളുകള്‍ പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജിഡയുടെ ഭൂമിയിൽ താത്കാലികമായി നിർമിച്ച അഞ്ച് സ്റ്റാളുകളാണ് പൊളിച്ചു നീക്കുന്നത്.ഹാർബറിലേക്കുള്ള വഴി തടസ്സപ്പെടുത്തി കൊണ്ടാണ് അനധികൃതമായി സ്റ്റാളുകൾ പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എളംകുന്നപ്പുഴ പഞ്ചായത്ത്, ഹാർബർ എൻജിനീയറിങ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെയാണ് നടപടി.
നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പൊളിക്കല്‍ തീരുമാനങ്ങളെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു. ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയതിനുശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.