വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ കോടതി. അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സി ബി ഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐ നീക്കം. കേസിൽ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി ബി ഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു.

കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി ബി ഐ കണ്ടെത്തൽ.

Leave a Reply

spot_img

Related articles

നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി...

ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു....

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണം സർക്കാറിൻ്റെ ലക്ഷ്യം: മന്ത്രി ശിവൻകുട്ടി

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണവും ബന്ധവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാറിൻ്റെ നയമാണിതെന്നും തൊഴിൽ - നൈപുണ്യ - പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി; കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം...