വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാസര്‍കോട് സ്വദേശികളില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ പിടികൂടി. ചെര്‍ക്കള സ്വദേശികളായ ജാബിര്‍, മുഹമ്മദ് എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ 19 ന് എക്‌സൈസ് ഇരുവരുടെയും കയ്യില്‍ നിന്ന് 6.987 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡിക്കിയില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ എംഡിഎംഎ സൂക്ഷിച്ചിരിക്കുന്ന ഇടം പ്രതികള്‍ വെളിപ്പെടുത്തുകയായിരുന്നു.