മണിമലയാറ്റില്‍ ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം

തിരുവല്ല കുറ്റൂരില്‍ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റില്‍ ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുറ്റൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി പ്രദീപ് ( 52 ) ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെ ഹോട്ടലില്‍ നിന്നും പോയ പ്രദീപിനെ പിന്നീട് കാണാതാവുകയായിരുന്നു. തിരുവല്ല പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി...

കിണറ്റിലെ വെള്ളത്തിന് വെളുപ്പുനിറം

വീട്ടുകാർ പതിവായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് വെളുപ്പുനിറം.പത്തനംതിട്ട കോന്നി അതുമ്പുംകുളം നിരവേൽ ആനന്ദന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളത്തിന് വെളുപ്പുനിറം കാണപ്പെട്ടത്.ഇന്നലെ അവധി ദിവസമായതിനാൽ വെള്ളത്തിന്റെ...

വാഹനാപകടത്തിൽ മദ്ധ്യവയസ്കന് ദാരുണ മരണം

എം സി റോഡിൽ പന്തളം കുരമ്പാലയിൽ വാഹനാപകടത്തിൽ മദ്ധ്യവയസ്കന് ദാരുണ മരണം.കുരമ്പാല ഭാരത് പെട്രൂൾ പമ്പിന് മുന്നിൽ ഉണ്ടായ അപകടത്തിൽ ഏഴംകുളം സ്വദേശി മുരുകൻ...