ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്.ജുത്താന മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നു. കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സേന തെരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ഈ ഈ മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്ച പ്രദേശത്ത് സൈനിക യൂണിഫോമിലെത്തിയ രണ്ട് പേർ തന്നോട് വെള്ളം ചോദിച്ചതായി ഒരു പ്രദേശവാസിയായ സ്ത്രീ പോലീസിനെ അറിയിച്ചു. തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചത്.