മോഹൻലാലിനൊപ്പം ശബരിമലയിലെത്തിയ പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവല്ല എസ് എച്ച ഒ ആയിരുന്ന ബി സുനില്‍ കൃഷ്ണനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.ഇതിനുപിന്നാലെയാണ് ഡി വൈ എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.മോഹൻലാലിനൊപ്പം ശബരിമലയില്‍ പോകുന്നത് മറച്ചുവച്ച്‌, കുറേക്കാലമായി ശബരിമലയില്‍ പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സുനില്‍ അനുമതി വാങ്ങിയത്. അതിനാലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകള്‍.എമ്ബുരാന്റെ റിലീസിന് മുന്നോടിയായി ഈ മാസം പതിനെട്ടിനാണ് മോഹൻലാല്‍ ശബരിമലയിലെത്തിയത്. പമ്ബയില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനും കൂടെയുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

എമ്പുരാൻ മൂവി റിലീസിനായി പ്രത്യേക പ്രകടനവുമായി WWD ഡാൻസ് സ്റ്റുഡിയോ തിളങ്ങി

ആകർഷകമായ നൃത്തസംവിധാനത്തിനും അഭിനിവേശമുള്ള നർത്തകർക്കും പേരുകേട്ട WWD ഡാൻസ് സ്റ്റുഡിയോ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ റിലീസിന്റെ ആഘോഷത്തിൽ ഒരു ഷോ-സ്റ്റോപ്പിംഗ് പ്രകടനം നടത്തി....

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...