എം.ജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ 2025 ജനുവരി സെഷനിനില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി യു.ജി.സിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 1 വൈകുന്നേരം അഞ്ചു മണി വരെ നീട്ടി.സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍റെ എംബിഎ (ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, എം എ ഇംഗ്ലീഷ്, ബി.കോം (ഓണേഴ്സ്) എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ ലോകത്ത് എവിടെനിന്നും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. യു.ജി.സി യുടെ അംഗീകാരത്തോടെ നടത്തുന്ന പ്രോഗ്രാമുകള്‍ റഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ജോലിചെയ്യുന്നവര്‍ക്കും പഠിക്കാന്‍ കഴിയുന്ന പ്രോഗ്രാമുകളുടെ എല്ലാ നടപടികളും ഓണ്‍ലൈനിലാണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍-0481 2731010, 9188918258 , 9188918259, 8547852326.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....