യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനം ഏറ്റെടുത്തു.

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്.കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ).യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്. ചടങ്ങില്‍ മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്‌റൂട്ട് ആര്‍ച്ച്‌ ബിഷപ് മാര്‍ ഡാനിയല്‍ ക്ലീമീസ്, ഹോംസ് ആര്‍ച്ച്‌ ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി, ആലപ്പോ ആര്‍ച്ച്‌ ബിഷപ് മാര്‍ ബൗട്രസ് അല്‍ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാര്‍മികരായി.ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായ്ക്ക് വന്‍സ്വീകരണമാണ് വിശ്വാസികള്‍ ഒരുക്കിയത്. ബാവായെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ജനക്കൂട്ടമെത്തി. ഒട്ടേറെ വാഹനങ്ങളുടെ അകമ്ബടിയോടെ പെരുമ്ബാവൂര്‍, പട്ടിമറ്റം, പത്താംമൈല്‍ വഴി 3.30നു പുത്തന്‍കുരിശിലെത്തുന്ന ബാവായെ പാത്രിയര്‍ക്കാ സെന്ററിലേക്കു സ്വീകരിച്ച്‌ ആനയിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ്...

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...