ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ സിനിമ കൾക്ക് വേണ്ടിയാണ്‌ ശിവാനി ഗാനങ്ങൾ പാടിയിരിക്കുന്നത്. തിരുവനന്തപുരമാണ് ജന്മ ദേശമെങ്കിലും കുട്ടിക്കാലം മുതൽ ദുബായ് ൽ സെറ്റിലായിരിക്കുന്ന ശിവാനി പ്രശസ്ത സംഗീത സംവിധായകൻ സ്റ്റിൽജു അർജുനന്റെ മധുര നൊമ്പര ക്കൂട് എന്ന മ്യൂസിക് ആൽബത്തിൽ പാടിക്കൊണ്ടാണ് ഈ രംഗത്ത് വന്നത്

സിനിമകളുടെ സംഗീത സംവിധായകനും സ്റ്റിൽജു മാഷ് ആണെന്ന് ശിവാനി പറഞ്ഞു.ദുബായിലെ ഒരു ബ്രിട്ടീഷ് സ്കൂളിൽ പത്താം സ്റ്റാൻഡാർഡിൽ പഠിക്കുന്ന ശിവാനിക്ക് ഇനിയും പുതിയ അവസരങ്ങളിലൂടെ നല്ല നല്ല പാട്ടുകൾ പാടി ആലാപന രംഗത്ത് ശ്രദ്ധേയ യാകണമെന്ന് ആഗ്രഹമുണ്ട്.ശാസ്ത്രീയ സംഗീത പഠനം തുടരുന്ന ശിവാനിയുടെ ഗുരു ശരണ്യ ജഗദീഷ്, അതുല്യ ജയകുമാർ എന്നിവരാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....