എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും മുതിര്‍ന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട. ബിഡിജെഎസിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇതുള്‍പ്പടെ ഉള്ള ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്നതും ശ്രദ്ധേയമാണ്.ഇന്ന് വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തും. രാവിലെ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തിയ രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.