ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ എസ്കിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദ്ദിഷ്ട യോഗ്യതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്ത സേവനവും ആയതിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ടികക്കൽ) തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കെ.എസ്.ആർ ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട പ്രോഫോർമയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ തപാലിലോ ഇ-മെയിൽ മുഖേനയോ നേരിട്ടോ 30ന് വൈകിട്ട് 5 ന് മുൻപ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനവനന്തപുരം– 695009 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2459365, 2459159, www.hed.kerala.gov.in, ce.hed@kerala.gov.in .

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...