ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസില്‍ പ്രതികളാണ്.സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.ഉത്സവത്തോടനുബന്ധിച്ച്‌ മാർച്ച്‌ 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായ അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....