യൂട്യൂബ് സർവർ ഹാങ് ആക്കി ഗുഡ് ബാഡ് അഗ്ലി ; ട്രെയ്‌ലർ പുറത്ത്

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയ്‌ലർ. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിന്റെ സർവർ ഹാങ് ആക്കി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രാത്രി 09:01 ന് റിലീസ് ചെയ്യാനിരുന്ന ട്രെയ്‌ലർ അൽപ സമയത്തിന് ശേഷമാണ് ആരാധകർക്ക് സെർച്ച് റിസൾട്ട്സിലും ലഭ്യമായത്.അജിത്തിന്റെ ബില്ല, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളുടെ റഫറൻസുകൾ കൊണ്ട് നിറഞ്ഞതായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയ്‌ലർ. ഒപ്പം അജിത്തിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളും പഞ്ച് ഡയലോഗുകളും ട്രെയിലറിൽ കാണാം. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയാകുന്നത്. സലാർ, എമ്പുരാൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയ ദേവാണ് ചിത്രത്തിൽ അജിത്തിന്റെ മകന്റെ വേഷം ചെയ്യുന്നത്.അടുത്തിടെ ഇൻസ്റ്റാഗ്രാം റീലിസിലൂടെ വൈറൽ ആയ അക്ക മഗ, പുലി പുലി തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഡാർക്കി എന്ന തമിഴ് ബാൻഡിന്റെ ഗാനവും പ്രധാന ഗായകന്റെ ചില ദൃശ്യങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആദിക്ക് രവിചന്ദ്രന്റെ മുൻചിത്രം മാർക്ക് ആന്റണിയിലേതുപോലെ വിന്റജ് തമിഴ് ഗാനത്തിന്റെ റീമിക്‌സും ഗുഡ് ബാഡ് അഗ്ലിയിൽ ഉണ്ട്.ജി.വി പ്രകാശ് സംഗീത നൽകുന്ന ഗുഡ് ബാഡ് അഗ്ലി നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഏപ്രിൽ പത്തിന് വേൾഡ് വൈഡ് റിലീസാകുന്ന ചിത്രം, വൻ ഹൈപ്പിൽ വന്ന് പരാജയമായി വിടാമുയർച്ചി എന്ന മുൻചിത്രത്തിന്റെ പരാജയ ക്ഷീണം മാറ്റിക്കൊടുക്കും എന്നാണ് അജിത്ത് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....