കുന്നംകുളം ചൂണ്ടലിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത ചൂണ്ടലിൽ കെ എസ് ആർ ടൊ സി ബസ്സ് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ച് തലയിലൂടെ കയറിയിറങ്ങി.ഞായറാഴ്ച രാത്രി 8:45 ടെ കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബസ്സ് സ്കൂട്ടർ യാത്രികനായ പുതുശ്ശേരി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് തോമസ്സിന്റെ തലയിലൂടെബസ്സ് കയറിയിറങ്ങുകയായിരുന്നു. തോമസ്സ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.