വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം.. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്. മുറിക്കുള്ളിലെ മേശവലിപ്പിൽ നിന്നും അലമാരയുടെ താക്കോൽ എടുത്ത ശേഷം അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു .വീടിനുള്ളിൽ നിന്നും രേഖകളും ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് അടക്കമുള്ളവ സൂക്ഷിച്ചിരുന്ന മേശവലിപ്പ് എടുത്ത് പുറത്ത് കൊണ്ടുവന്നിട്ടു. വിമുക്ത ഭടനായ സെബാസ്റ്റ്യനും റിട്ടേഡ് നഴ്സിംസിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഭാര്യ ഏലിയാമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലയോലപ്പറമ്പ് എസ് ഐ കെ.ജി. ജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

spot_img

Related articles

പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; നാല് പേര്‍ക്ക് വെട്ടേറ്റു

പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍,...

കെ എസ് ആർടിസി ബസിൽ 7 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശിനികൾ പിടിയിൽ

കെ എസ് ആർടിസി ബസിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശികളായ യുവതികളെ കാലടിയിൽ പിടികൂടി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; കൂടുതൽ പ്രതികൾ അറസ്റ്റിലാകും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം...

അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ പിടികൂടി

സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. ഇടപ്പാളാണ് സംഭവം.അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും...