വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ല; കെ.സുധാകരൻ

വീണ വിജയനെതിരായ മാസപ്പടി കേസ് ആവിയാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. കേസ് തേച്ച് മായ്ച്ച് കളയാൻ കഴിയില്ല.ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്തു കൊടുത്തുവെന്ന് തെളിയാൻ പോകുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കും എന്ന് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിൻറെ പരിധിയിൽ വരും എന്ന് ഇഡി വിലയിരുത്തിയെന്നാണ് സൂചന.അതേസമയം ഇഡിയെ വിശ്വാസമില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇഡി കള്ളക്കളി നടത്തും.സ്വർണ്ണക്കടത്ത് കേസിൽ എന്താണ് സംഭവിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...