‘വീട്ടിൽ ആൾത്താമസമില്ല എന്നിട്ടും കറന്‍റ് ബില്ല് 1 ലക്ഷം ‘; രാജ്യമെമ്പാടും മോദി തരംഗം പക്ഷേ ഹിമാചൽ സർക്കാർ പരാജയമെന്ന് കങ്കണ

ഹിമാചലിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ പരാമർശം നടത്തിയത്. ഹിമാചൽ സർക്കാർ പരാജയമാണെന്ന് കങ്കണ കുറ്റപ്പെടുത്തി.രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും പക്ഷേ ഹിമാചൽ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നോർത്ത് ലജ്ജ തോന്നുന്നു. ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.“ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എന്‍റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു, അവിടെ ഞാൻ താമസിക്കുന്നത് പോലുമില്ല. ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.”കങ്കണ റണാവത്തിന്‍റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ അത്തരം വിഷയങ്ങൾ പരിഹരിക്കണമെന്ന് എംപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...