അന്ധമായ രാഷ്ട്രീയ പക്ഷാപാതിത്വമാണ് സംസ്ഥാന സർക്കാരിനെന്ന് വി.എം സുധീരൻ.പുതുപ്പള്ളി നിയോജക മണ്ഡലത്തോട് സംസ്ഥാന സർക്കാരിന് അവഗണന പുലർത്തുകയാണെന്ന് ആരോപിച്ച് യ്ക്കെതിരെയുള്ള മണ്ഡലം എം.എൽ.എ ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ഭരണ സംവിധാനത്തിൽ അന്ധമായ രാഷ്ട്രീയ പക്ഷാപാതിത്വമാണ് സർക്കാർ പുലർത്തുന്നതെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു.പാമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം നടക്കുന്നത്. മദ്യവും മയക്കുമരുന്നും നാട്ടിൽ വ്യാപിക്കാൻ കാരണം സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഇല്ലാത്തതുകൊണ്ടാണെന്നും, ലഹരി ഉപയോഗത്തിലും, മദ്യഷാപ്പുകളുടെയും കാര്യത്തിൽ മാത്രമാണ് കേരളം ഈ ഇടതു ഭരണ കാലഘട്ടത്തിൽ മുന്നോട്ടു പോയിരിക്കുന്നത് എന്നും വി.എം. സുധീരൻ ആരോപിച്ചു.രാഷ്ട്രീയ വിരോധം വച്ച് പുലർത്തുന്ന സംസ്ഥാന സർക്കാർ നാടിനെയും ഒപ്പം ജനങ്ങളെയും പൂർണമായും അവഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ യും ആരോപിച്ചു..