വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹര്‍ജിയെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസി, അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്, അര്‍ഷദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷെഫി(എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്) മുഹമ്മദ് ഫസലുല്‍ റഹീം, ഡോ. മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിക്കുക. പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന അപേക്ഷകളും ഹര്‍ജികളുടെ ഭാഗമാണ്.

നിയമത്തിനെ എതിര്‍ത്ത് നിരവധി ഹര്‍ജികള്‍ എത്തിയിട്ടുണ്ടെങ്കിലും എല്ലാം ലിസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, 1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്തും ഒരു ഹര്‍ജിഎത്തിയിട്ടുണ്ട്. മുസ്‌ലിം പള്ളികള്‍ അമ്ബലമാണെന്ന് പറഞ്ഞ് ഹര്‍ജി നല്‍കുന്ന അഡ്വ. ഹരിശങ്കര്‍ ജയ്‌നാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...