കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്.ബസുയർത്താനുള്ള ശ്രമം നടന്നു വരികയാണ്. ആശുപത്രികളിലുള്ള ചിലരുടെ പരുക്ക് ഗുരുതരമാണ്.