അടൂരിൽ ഒറ്റക്കു താമസിച്ചിരുന്ന മദ്ധ്യവയസ്കൻ മദ്യപിച്ചു വന്ന് സ്വവസതിയിലെ അലമാരക്കും വസ്ത്രങ്ങൾക്കും തീയിട്ടു.പള്ളിക്കൽ മലമേക്കര കുന്നത്തൂർക്കര പെരിങ്ങനാട് ഭാഗത്ത് സുരേഷ് കുമാർ,ശിവ സത്യം, ആണ് മദ്യപിച്ചു വന്ന് സ്വന്തം വീട്ടിലെ അലമാരക്കും വസ്ത്രത്തിനും തീ കത്തിച്ചത്.ഇയാൾ എറണാകുളത്തു ജോലി ചെയ്തു വരികയായിരുന്നു.തീ പടർന്ന് ജനലുകൾ കട്ടിൽ മെത്ത തുടങ്ങിയവ കത്തി നശിച്ചു.രാത്രി 12 മണിയോടെ ആണ് സംഭവം. വീട്ടിൽ നിന്നും തീ കണ്ടു അയൽവാസികൾ ആയ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും
ഫയർഫോഴ്സ് എത്തി തീയണച്ചു.
