അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി

അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂർ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് പുളിന്താഴെ നികർത്ത് വിജീഷ് (44), സഹോദരൻ ജയേഷ് (42) എന്നിവരാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജയെ(52) ആണ് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി 10നായിരുന്നു കൊലപാതകം. അയൽവാസികളായ സഹോദരന്മാർ വീട് കയറി അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തർക്കങ്ങൾക്കിടെ വനജയെ ചുറ്റികകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. പ്രതികളുടെ അമ്മയെ വനജയുടെ മകൻ ശരത് കളിയാക്കിയെന്നാരോപിച്ചായിരുന്നു തർക്കത്തിന്റെ തുടക്കം. ഇത് ചോദ്യംചെയ്യാൻ വനജയുടെ വീട്ടിലെത്തിയ ജയേഷും വിജീഷും വനജയുടെ മകനും ഭർത്താവ് ശരവണനുമായി സംഘർഷത്തിലായി. ഇത് തടയാൻ എത്തിയപ്പോഴാണ് വനജയുടെ തലക്ക് ചുറ്റികക്ക് അടിയേറ്റത്. തലയുടെ പിൻഭാഗത്ത് അടിയേറ്റ വനജയെ സമീപവാസികൾ ചേർന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ജയേഷ് രാവിലെയും വിജീഷ് വൈകിട്ടും പൂച്ചാക്കൽ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...