കുടമാളൂർ സെയ്ൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ പെസഹ വ്യാഴാഴ്ച രാവിലെ മുതൽ നീന്തുനേർച്ച ആരംഭിക്കും.പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കൽക്കുരിശിൻ ചുവട്ടിൽ വിശ്വാസികൾ തിരികത്തിച്ച് സ്വയം പ്രാർഥനയ്ക്കു ശേഷം മുട്ടിന്മേൽനീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിക്കും. പങ്കപ്പാടിന്റെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാർഥിച്ചുമാണ് ഈ നേർച്ച പൂർത്തിയാക്കുക. പെസഹ വ്യാഴാഴ്ച രാവിലെ ആറിന് കൽകുരിശിൻ്റെ ചുവട്ടിൽ പ്രത്യേക പ്രാർഥനയോടെ വൈദികരുടെ നേതൃത്വത്തിലാണ് നീന്തുനേർച്ചയാരംഭി ക്കുക.തുടർന്ന് ദുഃഖവെള്ളി രാത്രി ഒൻപതുവരെ ജാതിമത ഭേദമെന്യേ അനേകായിരം വിശ്വാസികൾ നീന്തുനേർച്ചയിൽ പങ്കെടുക്കാനെത്തും.