നടി വിന്‍ സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും എന്ന് സൂചന.ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും എന്നാണ് വിവരം. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചനയില്‍ ഉണ്ടെന്നാണ് സൂചന. ഫിലിം ചേംബറിന് വേണ്ടി സംസാരിച്ച നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇത്തരം ഒരു സൂചനയാണ് നല്‍കിയത്.നിലവില്‍ ഷൈന്‍ സഹകരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയായല്‍ ഷൈനെ പിന്നീട് സഹകരിപ്പിക്കുന്നത് താല്‍ക്കാലം അവസാനിപ്പിക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് സിനിമ സംഘടനകള്‍ ആലോചിക്കുന്നത്.ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാന്‍ താര സംഘടന അമ്മ തീരുമാനം എടുക്കുന്നു എന്ന് വിവരമുണ്ട്. സംഘടന അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈന്‍ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടന്‍ ഉണ്ടായേക്കും.സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത് നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു.ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈന്‍ മോശം പെരുമാറ്റം നടത്തിയത്.അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.