ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. ഭാരതത്തിലും ക്രൈസ്തവ ദേവലയങ്ങളിൽ രാവിലെ മുതൽ ദുഖ:വെള്ളിയുടേതായ ശുശ്രൂഷകൾ നടക്കും.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഈ വർഷം മാതൃദേവലയമായ കോട്ടയം ജില്ലയിലെ വാഴൂർ സെൻ്റ്. പീറ്റേഴ്സ് ദേവാലയത്തിലാണ് പീഢാനുഭവ വാര ശുശ്രൂഷകൾ നിർവഹിക്കുന്നത്.യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ആയി കഴിഞ്ഞ ദിവസം സ്ഥാനാരോഹണം ചെയ്ത ബസേലിയോസ് ജോസഫ് ബാവ കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ് ദുഃഖവെള്ളി കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.തിരുവനന്തപുരത്ത് രാവിലെ 6 .45ന് സംയുക്ത കുരിശിന്റെ വഴി പാളയം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കും പ്രാരംഭ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നൽകും സമാപന സന്ദേശം ആർച്ച് ബിഷപ്പ് തോമസ് നെറ്റോ നൽകും കൊല്ലം അഞ്ചൽ മണലിൽ മലങ്കര കത്തോലിക്ക പള്ളിയിലാണ് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേതൃത്വം നൽകുന്നത്.