‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജുവിന്റെ നേട്ടത്തില്‍ കോഹ്‌ലി തന്റെ സന്തോഷം പങ്കുവെച്ചത്.സഞ്ജു പുരസ്കാരവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോഹ്‌ലി കുറിച്ചു: ‘ഏറ്റവും കൂടുതല്‍ ഈ പുരസ്കാരത്തിന് അർഹനായ വ്യക്തിയില്‍ നിന്നുള്ള ഉജ്ജ്വലമായ ഒരു ടൂർണമെന്റ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ നീ നിന്റെ മികവ് പുറത്തെടുത്തു. നിന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം ചേട്ടാ!’

ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളില്‍ സഞ്ജു നടത്തിയ പ്രകടനത്തെ കോഹ്‌ലി പ്രത്യേകം എടുത്തുപറഞ്ഞു. മലയാളികള്‍ സഞ്ജുവിനെ വിളിക്കുന്ന ‘ചേട്ടാ’ എന്ന വിളിപ്പേര് തന്നെ കോഹ്‌ലിയും ഉപയോഗിച്ചത് ആരാധകർക്കിടയില്‍ നിമിഷ നേരംകൊണ്ട് വലിയ തരംഗമായിരിക്കുകയാണ്. ഒരു ടി 20 ലോകകപ്പ് ടൂർണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ കോഹ്‌ലിയുടെ തന്നെ നേട്ടം മറികടന്നാണ് സഞ്ജു ഈ ടൂർണമെന്റിലെ മികച്ച താരമായത്.ലോകകപ്പ് ഫൈനലില്‍ അതിനിർണായകമായ 89 റണ്‍ നേടിയ സഞ്ജു സെമി ഫൈനലിലും 89 റണ്‍സ് നേടിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ ടീമിനേറ്റവും ആവശ്യമുള്ളപ്പോള്‍ ചേട്ടൻ കത്തിപ്പടർന്നു.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...